Community WelfareUpcoming Initiative
A volunteer force of 10,000 people is being formed.
ഇന്ദിരാ ജീവൻ ഫൗണ്ടേഷൻ്റെ വെബ്സൈറ്റ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ലോഞ്ച് ചെയ്തു.

Click for Full Preview
Click for Full Preview
Click for Full Preview
Click for Full Preview
Click for Full Preview
Click for Full Preview
1 / 6
Project Overview
പതിനായിരം പേരുടെ സന്നദ്ധ സേന രൂപീകരിക്കുന്നു: ഇന്ദിരാ ജീവൻ ഫൗണ്ടേഷൻ്റെ വെബ്സൈറ്റ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ലോഞ്ച് ചെയ്തു.
ഇന്ദിരാ ജീവൻ ചാരിറ്റബിൾ & എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പതിനായിരം പേരെ ഉൾപ്പെടുത്തി സന്നദ്ധ സേന രൂപീകരിക്കുന്നതിൻ്റെ ഭാഗമായി തയ്യാറാക്കിയ ഔദ്യോഗിക വെബ്സൈറ്റ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ലോഞ്ച് ചെയ്തു. വി.ഡി. സതീശൻ്റെ ദേശത്തെ വസതിയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
www.indirajeevan.com എന്ന വെബ്സൈറ്റ് വഴിയാണ് ഈ ജീവകാരുണ്യ, വിദ്യാഭ്യാസ ഉന്നമന, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫൗണ്ടേഷൻ നേതൃത്വം നൽകുന്നത്. സന്നദ്ധ പ്രവർത്തകരാകാൻ ആഗ്രഹിക്കുന്ന വളണ്ടിയർമാർക്ക് ഇന്ന് മുതൽ www.indirajeevan.com എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് സ്വന്തം വിവരങ്ങൾ രേഖപ്പെടുത്തി വളണ്ടിയർ ഐഡി കരസ്ഥമാക്കാവുന്നതാണ്.
ഫൗണ്ടേഷൻ്റെ വരാനിരിക്കുന്ന പരിപാടികൾ, വിവിധ പ്രോഗ്രാമുകളുടെ പൂർണ്ണമായ വിവരങ്ങൾ, സംഘടനയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഈ വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കും. കൂടാതെ പൊതുജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
സാമൂഹിക സേവന രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന സന്നദ്ധ സേന (Volunteer Force) രൂപീകരണമാണ് പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. വിദ്യാഭ്യാസം, ആരോഗ്യം (Healthcare), പരിസ്ഥിതി സംരക്ഷണം, സാമൂഹിക ക്ഷേമം (Social Welfare) തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കുകയും ഫൗണ്ടേഷൻ്റെ സജീവ വളണ്ടിയർമാരാക്കി മാറ്റുകയുമാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയർമാർക്ക് ഒഫീഷ്യൽ ഐഡി കാർഡുകൾ വിതരണം ചെയ്യും. വരുന്ന മുഴുവൻ പരിപാടികളിലും ഇവരെ പങ്കാളികളാക്കുകയും ഇവർക്ക് ആവശ്യമായ സഹായസഹകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുകയും ചെയ്യും.
വെബ്സൈറ്റ് ലോഞ്ചിംഗ് ചടങ്ങിൽ ഇന്ദിരാ ജീവൻ ഫൗണ്ടേഷൻ ചെയർമാനും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. അസ് ലം ഓലിക്കൻ, യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ഇന്ദിരാ ജീവൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ റമീസ് കൂരാപ്പള്ളി, ഇന്ദിരാ ജീവൻ ഫൗണ്ടേഷൻ സെക്രട്ടറിയും കെ.എസ്.യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയുമായ ശിവപ്രിയ അമർനാഥ്, ഇന്ദിരാ ജീവൻ സെക്രട്ടറി അൽത്താഫ് സുധീർ, എക്സിക്യൂട്ടീവ് മെമ്പറും കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഹാരിസ് ആയപ്പുറയ്ക്കൽ, തുടങ്ങിയവർ പങ്കെടുത്തു.
More in Community Welfare
Related Initiatives

Completed
Community Welfare
Thodupuzha Mother & Child Orphanage Welfare Drive
Completed Aug 2025
തൊടുപുഴ (Thodupuzha, Idukki)
ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഓർഫനേജിലെ മുഴുവൻ കുട്ടികൾക്കും വസ്ത്രവിതരണവും ദേശഭക്തി ബോധവൽക്കരണവും നടത്തി.
Explore Project

Completed
Community Welfare
Onam Community Welfare Drive
Completed Sep 2026
Community Centers
Festive welfare distribution bringing joy and essential kits to underserved families.
Explore Project

Completed
Community Welfare
Churakulam Welfare Initiative
Completed Sep 2026
Churakulam
Holistic community welfare and learning resource distribution in Churakulam.
Explore Project
